6 മരം വെട്ടിമാറ്റാൻ പോലും കഴിവില്ലാത്ത ഭരണം - തിരുവോണത്തിന് റെയ്ഞ്ച് ഓഫീസിന് മുന്നിൽ കഞ്ഞി വച്ച് വിളമ്പി പ്രതിഷേധം!

6 മരം വെട്ടിമാറ്റാൻ പോലും കഴിവില്ലാത്ത ഭരണം - തിരുവോണത്തിന് റെയ്ഞ്ച് ഓഫീസിന് മുന്നിൽ കഞ്ഞി വച്ച് വിളമ്പി പ്രതിഷേധം!
Sep 15, 2024 09:19 PM | By PointViews Editr

കോളയാട് (കണ്ണൂർ): പരാതിയും നിവേദനവും കൊടുത്തു മടുത്തു,

പഞ്ചായത്തിലും താലൂക്കിലും ജില്ലയിലും ഉള്ള അദാലത്തുകളിലെല്ലാം ബോധിപ്പിച്ചു. പോരാത്തതിന് സാക്ഷാൽ പിണറായി ആഘോഷമായി പരിവാര സമേതം നടത്തിയ നവകേരള സദസ്സിലും സങ്കടമുണർത്തിച്ചു - എന്നിട്ടും നടപടി ഒരു പടി പോലും മുന്നോട്ട് കയറാതെ വന്നപ്പോൾ തിരുവോണദിനത്തിൽ തെരുവോരത്ത് കഞ്ഞി വച്ച് വിതരണം ചെയ്ത് പ്രതിഷേധ സമരം നടത്തിയിരിക്കുകയാണ് കൊമ്മേരിയിലെ ജനങ്ങൾ. ജനങ്ങളുടെ ആവശ്യം നിസാരമാണ് - അവരുടെ വീടുകൾക്ക് ഭീഷണിയായ 6 മരങ്ങൾ മുറിച്ചുമാറ്റുവാനും 11 മരങ്ങളുടെ ശിഖിരങ്ങൾ മുറിക്കുവാനും നടപടി ഉണ്ടാകണം. എന്നാൽ അതിനു പോലും കഴിവില്ലാത്ത ഭരണമാണ് ഇവിടുള്ളതെന്ന് വ്യക്തമാകും വിധത്തിൽ ആ മരങ്ങളൊക്കെ ജനങ്ങളെ പുഛത്തോടെ വെല്ലുവിളിച്ച് നിൽപാണിപ്പോഴും. നിയമത്തിൻ്റെ നൂലാമാലകൾ അഴിച്ചിട്ടും അഴിച്ചിട്ടും തീരാത്തതിനാൽ മരങ്ങൾക്ക് നാണമായി തുടങ്ങിയിട്ടുണ്ട്. എത്ര പരാതികൾ കൊടുത്തിട്ടും ഇതുവരെയായി മരങ്ങൾ മുറിച്ചുമാറ്റുവാനുള്ള നടപടി സ്വീകരിക്കാത്തതിൽ പ്രധിഷേധിച്ചാണ്

വനം വകുപ്പിൻ്റെ കൊട്ടിയൂർ റെയിഞ്ച് ഓഫീസിനു മുൻപിൽ

അടുപ്പ് കൂട്ടി കഞ്ഞിവെച്ചുളള സമരം നടത്തിയത്.

2024 സെപ്തംബർ 15 ഞായറാഴ്ച്ച തിരുവോണ ദിവസം രാവിലെ 10 മണിക്ക് തന്നെ കോളയാട് പഞ്ചായത്തിലെ എടയാറിലുള്ള കൊട്ടിയൂർ റെയിഞ്ച് ഓഫിസിനു മൻപിൽ സമരം തുടങ്ങി. മരങ്ങൾ മുറിച്ചു മാറ്റുവാനുള്ള നടപടി സ്വീകരിക്കാത്തതിൽ പ്രധിഷേധിച്ച് 2024 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തിൻ ഇതേ റെയിഞ്ച് ഓഫീസിനു മുൻപിൽ നിരാഹാര സമരവും നടത്തിയിരുന്നു. രണ്ടാം ഘട്ട സമരം എന്ന നിലയിലാണ് തിരുവോണ ദിവസവും കൊട്ടിയൂർ റെയിഞ്ച് ഓഫീസിനു മുൻപിൽ അടുപ്പ് കൂട്ടി കഞ്ഞി വെക്കുന്ന സമരം നടത്തിയത്. ഇനിയും തുടർ നടപടികൾ ഉണ്ടാകാത്ത പക്ഷം ഒക്ടോബർ 02 ഗാന്ധി ജയന്തി ദിനം മുതൽ അനിശ്ചിതകാല സമരം നടത്തുവാനും തീരുമാനിച്ചിരിക്കുകയാണ്. കോളയാട് പഞ്ചായത്ത് ഭരണം സി പി എമ്മിനാണ്, ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും സംസ്ഥാനവും ഭരിക്കുന്നത് സി പി എമ്മാണ്. കൊമ്മേരി വാർഡ് സി പി എം കോട്ടയാണ്.എം എൽ എ സാക്ഷാൽ കെ.കെ.ശൈലജയുമാണ്. സമരം ചെയ്യേണ്ടി വന്നവരെല്ലാം ആ പാർട്ടിയിൽ വിശ്വസിക്കുന്നവരുമാണ്. വെറും ആറ് മരങ്ങൾ വെട്ടിമാറ്റാൻ പോലും കഴിവില്ലാത്ത ഭരണം ആണ് നടക്കുന്നതെന്ന് വനം വകുപ്പ് ജനത്തെ ബോധവൽക്കരിക്കുകയാണെന്ന് വേണം കരുതാൻ.

6 Administration unable to even cut trees - Thiruvananthapuram protests by serving porridge in front of the range office!

Related Stories
പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ   കോൺഗ്രസിൽ നിന്ന് പുറത്താക്കി.

Sep 19, 2024 04:51 PM

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന്...

Read More >>
സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

Sep 19, 2024 02:19 PM

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ്,കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ്...

Read More >>
ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

Sep 19, 2024 01:21 PM

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം, അഡ്വ. മാർട്ടിൻ ജോർജ്,...

Read More >>
സമന്വയം  ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

Sep 19, 2024 09:57 AM

സമന്വയം ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

സമന്വയം' ഇന്ന് തുടങ്ങും, വാഗ്ദാനം ജോലിയാണ്.,പക്ഷെ സർക്കാർ...

Read More >>
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

Sep 19, 2024 09:01 AM

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി തട്ടിപ്പ് ,മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്...

Read More >>
രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

Sep 18, 2024 08:08 PM

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത,: അഡ്വ.മാര്‍ട്ടിന്‍...

Read More >>
Top Stories